പലതിൽ ചിലത് (9)
--------------------------------
സംശയം....
----------------
തീ ഇല്ലെങ്കിലും
അവളെ എപ്പോഴും പുകമറയിൽ
കാണുന്നത്...
ഏകൻ…
--------------
എന്റെ നിഴൽത്തണലിൽ
വിയർപ്പാറ്റുന്നു ഞാൻ
താക്കോൽ..
---------------
കള്ളന്റെ കയ്യിലായാൽ
ഞാനുമവനാകുമോ..?
----------
നിലാവ് വിയർക്കുന്ന പ്രഭാതത്തിൽ
മരങ്ങൾക്ക് കുളിരെന്ന് കാറ്റ്....
എഴുത്തുകൾ…
----------------------------
കരിക്കലത്തിൽ കണ്ണെഴുതിയ മുത്തശ്ശി,
കണ്മഷിൽ കണ്ണെഴുതിയ അമ്മ,
കണ്ണെഴുതാതെ വന്ന ഭാര്യ,
കണ്ണുതന്നെ മാറ്റിയെഴുതുന്ന മകൾ...
ഇരുട്ട്…
--------------
നിലാവിന്
നിഴലിനോടുള്ള പരിഭവം…
പെണ്ണ്…
------------
വളരുന്തോറും
ഒളിച്ചുവയ്ക്കപ്പെടുന്നവൾ…
ആണ്…------------
ആണ് - ചെണ്ട,
കോല് - ആവശ്യങ്ങൾ,
താളം - ജീവിതം
പിന്നെ മേളം,
കഴിഞ്ഞാൽ
ചെണ്ടയും കോലും മൂലയിൽ..
എന്തായാലും നല്ലവയിലൊന്ന് ഇത് തന്നെ ....
ReplyDeleteകവിത വളരെ ഇഷ്ടമായി .
ശുഭാശംസകള്‍ .......
കൊള്ളാമല്ലോ
ReplyDelete(Disable this word verification)
സന്തോഷം... അജിത്ത് ഭായ്...
ReplyDeleteകവിത വളരെ ഇഷ്ടമായി .
ReplyDelete